03:46am 13 November 2026
NEWS
ഖത്തറിന് നേരെയുണ്ടായ മിസൈൽ ആക്രമണം പ്രതിരോധിച്ചു; ആത്മവിശ്വാസത്തോടെ സായുധ സേന
09/03/2026  02:35 PM IST
NILA
ഖത്തറിന് നേരെയുണ്ടായ മിസൈൽ ആക്രമണം പ്രതിരോധിച്ചു; ആത്മവിശ്വാസത്തോടെ സായുധ സേന

 

ദോഹ: ഖത്തറിനെ ലക്ഷ്യമാക്കി വന്ന മിസൈൽ  സായുധ സേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖത്തർ വാർത്താ ഏജൻസിയാണ് (QNA) പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇക്കാര്യം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്.
രാജ്യത്തിന്റെ വ്യോമാതിർത്തി ലക്ഷ്യമാക്കി വന്ന മിസൈലിനെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഖത്തർ ആംഡ് ഫോഴ്‌സ് ആകാശത്തുവെച്ച് തന്നെ തകർക്കുകയായിരുന്നു.
 ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ ഖത്തറിന്റെ വ്യോമ പ്രതിരോധ സംവിധാനം പൂർണ്ണ സജ്ജമാണെന്നും രാജ്യം സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി.മിസൈൽ എവിടെ നിന്നാണ് വിക്ഷേപിച്ചത് എന്നതിനെക്കുറിച്ചോ കൂടുതൽ നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന എല്ലാ നീക്കങ്ങളെയും ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
​നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ ആവർത്തിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img